ഗുജറാത്ത്: ഗുജറാത്ത് പിടിക്കാന്‍ പുതിയ അടവുകളുമായി ബിജെപി.
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയില്‍ നിന്നുള്ള മുസ്ലീം മതസ്ഥരെ ഇറക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
250 പേരടങ്ങുന്ന സംഘത്തെയാണ് പ്രചാരണത്തിന് എത്തിക്കുക. നവംബര്‍ നാലിനോ അഞ്ചിനോ ആദ്യ സംഘം ഗുജറാത്തിലേക്ക് യാത്രതിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രത്തിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും വിവിധ ക്ഷേമ പദ്ധതികള്‍ മുസ്ലീംകള്‍ക്ക് സഹായകരമായിട്ടുണ്ടെന്ന് ബിജെപിയുടെ മുംബൈയിലെ വൈസ് പ്രസിഡന്റ് ഹൈദര്‍ അസം പറഞ്ഞു.
ഗുജറാത്തിലെ മുസ്‌ലിം വോട്ടര്‍മാരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന കാര്യവും പ്രചാരണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഹൈദര്‍ അസം വ്യക്തമാക്കി.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബര്‍ 9നും 14നുമാണ് വോട്ടെടുപ്പ് നടക്കുക, ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.