തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് രംഗത്ത്.
ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നാണ് സ്വമി അഗ്‌നിവേശ് പറഞ്ഞത്. ഹിന്ദുത്വത്തെ ഹൈജാക്ക് ചെയ്യുവാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനൊപ്പമാണ് താനുള്ളതെന്നും ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് തുല്യത ലഭിക്കണമെന്നും അഗ്‌നിവേശ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അഗ്‌നിവേശിനെ ജാര്‍ഖണ്ഡില്‍ വെച്ച് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.