അഗര്‍ത്തല: മേഘാലയയില്‍ മുന്നേറ്റമുണ്ടെങ്കിലും ത്രിപുരയിലും, നാഗാലാന്റിലും തകര്‍ന്നടിയുകയാണ് കോണ്‍ഗ്രസ്സ്.
ത്രിപുരയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലും നേടാന്‍ സാധിച്ചിട്ടില്ലെന്നതാണ് ഫലസൂചനകളില്‍ നിന്ന് മനസിലാക്കുവാന്‍ സാധിക്കുന്നത്.
ത്രിപുരയില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി മുന്നേറുമ്പോള്‍ ഒരു സീറ്റു പോലും നേടാനാകാത്തത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വലിയ തകര്‍ച്ച തന്നെയാണ്. സംസ്ഥാനത്ത് നാമാവശേഷമായികൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് 59 സീറ്റുകളിലും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും ത്രിപുര വിഭജിക്കുന്നത് തടയും തുടങ്ങിയ വാഗ്ദാനങ്ങളൊക്കെയും കോണ്‍ഗ്രസ്സ് നല്‍കിയെങ്കിലും ഇവിടെ ഫലം കാണുവാന്‍ സാധിച്ചില്ലെന്നതാണ് സത്യം. കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകര്‍ പോയത് പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.