ഡല്‍ഹി; ബീഹാറിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉദയ്‌സിങ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം കൂടിയായ നേതാവ് നരേന്ദ്ര മോഡിയുടെ പ്രശസ്തി അതിവേഗം ഇടിയുകയാണെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും രാജി പ്രഖ്യാപനത്തിന് ശേഷം വ്യക്തമാക്കി.
2004ലാണ് പാര്‍ട്ടിയില്‍ ഉദയ്‌സിങ് പാര്‍ട്ടിയില്‍ ചേരുന്നത്. അന്ന് വാജ്‌പെയുടെ നേതൃത്വത്തെ വിശ്വസിച്ചായിരുന്നു പാര്‍ട്ടിയിലേക്ക് എത്തിയതെന്നും എന്നാല്‍ ഇപ്പോള്‍ ആ ശക്തി പാര്‍ട്ടിക്കില്ലെന്നും ഉദയ്‌സിങ് പറഞ്ഞു. ഇപ്പോള്‍ ബിജെപി അധികാരത്തിന് വേണ്ടി മൂല്യങ്ങള്‍ ബലി കഴിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.