തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ടയില്‍ മാത്രം പ്രഖ്യാപനം ഉണ്ടാകാത്തതില്‍ അതൃപ്തിയുമായി ബിജെപിയിലെ മുരളീധരപക്ഷം.
വളരെ എളുപ്പത്തില്‍ തീരുമാനിക്കാവുന്ന സീറ്റില്‍ തീരുമാനം അനാവശ്യമായിട്ട് വലിച്ചു നീട്ടിയെന്നാണ് മുരളീധരപക്ഷത്തിന്റെ ആരോപണം. സംസ്ഥാന ബിജെപി നേതൃത്വം തന്നെ ഉണ്ടാക്കിയ ഈ അനാവശ്യപ്രതിസന്ധി പത്തനംതിട്ടയിലെ വിജയ സാധ്യതയെ തന്നെ ബാധിക്കുമെന്നും മുരളീധര പക്ഷം ആരോപിക്കുന്നു.
അതേസമയം, വ്യാഴാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ഉള്‍പ്പെടുത്താത്തത് സാങ്കേതികം മാത്രമാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.