ഷില്ലോങ്: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ്സിന് തിരിച്ചടി. എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ബിജെപി വെറും രണ്ട് സീറ്റാണ് ഇവിടെ നേടിയത്.
17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ആയിരിക്കും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ട് സീറ്റുള്ള ബിജെപിയെ കൂടാതെ ആറ് സീറ്റുകളുള്ള യുഡിപിയും ഇവര്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്. ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിച്ചേക്കും. എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകാനാണ് സാധ്യത.