കൊച്ചി: കിറ്റെക്സിന് പിന്തുണയുമായി ബിജെപി. സാബു ജേക്കബിന് താത്പര്യമെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ സഹായിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് സിപിഐഎം വേട്ടയാടലിനെതിരെ കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കിറ്റക്സ് കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് കോണ്‍ഗ്രസും സിപിഐഎമ്മും നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരിലാണ് വേട്ടയാടല്‍. രാഷ്ട്രീയ പ്രതിയോഗിയെ ജനാധിപത്യപരമായാണ് നേരിടേണ്ടത്. ബിജെപി ഭരിക്കുന്ന യുപിയില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. സാബു ജേക്കബിന് താത്പര്യമെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിക്കാന്‍ സഹായിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന അനാവശ്യ റെയ്ഡുകള്‍ വ്യവസായത്തെ തകര്‍ക്കും. കേരളത്തില്‍ ആരും വ്യവസായം തുടങ്ങാന്‍ തയാറാകാത്ത സ്ഥിതിയുണ്ടാകും. കോണ്‍ഗ്രസ് സിപിഐഎം വേട്ടയാടലിനെതിരെ കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.