രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ രജനിയെ സ്വാഗതം ചെയ്ത് ബിജെപി

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത് ഡി​സം​ബ​റി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി. ര​ജ​നീ​കാ​ന്തു​മാ​യി സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്നും ബി​ജെ​പി വ​ക്താ​വ് പ​റ​ഞ്ഞു. ര​ജ​നി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ആ​ശ​യ​ങ്ങ​ൾ ഒ​രു​മി​ച്ച് പോ​കു​ന്ന​താ​ണ്. ര​ജ​നി പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ബി​ജെ​പി വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ തീ​ർ​ച്ച​യാ​യും വി​ജ​യി​ക്കും. സ​ത്യ​സ​ന്ധ​വും സു​താ​ര്യ​വും അ​ഴി​മ​തി​ര​ഹി​ത​വും, ആ​ത്മീ​യ​വു​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് ത​ങ്ങ​ളു​ടെ വാ​ഗ്ദാ​നം. അ​വി​ടെ ജാ​തി​യും മ​ത​വും വ​ർ​ഗ​വു​മു​ണ്ടാ​കി​ല്ല. അ​ദ്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കും. ത​മി​ഴ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ന​ൻ​മ​യ്ക്കാ​യി ജീ​വ​ൻ ത്യ​ജി​ക്കാ​ൻ പോ​ലും താ​ൻ ത​യാ​റാ​ണ്. ജ​യി​ച്ചാ​ൽ അ​ത് ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്. തോ​റ്റാ​ൽ അ​ത് ജ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​വും പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

Top