ലക്നൗ: ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗ നിർദേശത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശ് വികസനത്തിന്റെ പാതയിലാണ്. മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തും, ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കും. അതിൽ ആർക്കും ഒരു സംശയവും വേണ്ട – ഇദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഴുവൻ പൊതു ജനങ്ങളും പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.