കോഴിക്കോട്: ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഗവർണർക്ക് പിന്തുണ ആവർത്തിച്ച് ബിജെപി. ഗവർണർക്കനുകൂലമായി ബി ജെ പി പ്രചരണം നടത്തും.പ്രക്ഷോഭ രംഗത്തും ഇറങ്ങും.മുഖ്യമന്ത്രി അടുക്കള ഭാഷയാണ് ഉപയോഗിക്കുന്നത്. ഗവർണർക്കെതിരായ യുദ്ധ പ്രഖ്യാപനം, ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇത് ഭരണപ്രതിസന്ധിയുണ്ടാക്കും.-മാന്യമായി പിന്മാറുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്.ഭരണഘടനയെയും കേന്ദ്രസർക്കാരിനെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാരുടെ ചരിത്രം പിണറായി വിജയൻ പഠിക്കണമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു.