ചെന്നൈ: കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും സ്റ്റാലിന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യം അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രതികരിച്ച ഉദയനിധി ഡിഎംകെയുടേത് ബിജെപി വിരുദ്ധ സഖ്യമാണെന്നും പ്രതിപക്ഷത്തുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന സഖ്യം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.