കൊൽക്കത്ത: പശ്ചിമ ബംഗാളിനെ വീണ്ടും സുവർണ്ണ ബംഗാൾ ആക്കി മാറ്റും എന്നും ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ യഥാർത്ഥ മാറ്റമെന്ന പ്രധാന മന്ത്രിയുടെ വാഗ്ദാനം പാലിക്കുമെന്നും അമിത്ഷാ. ബംഗാളിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു.സംസ്ഥാനത്ത് ഇന്ന് രണ്ട് തിരഞ്ഞെടുപ്പു റാലികളിൽ അമിത്ഷാ പങ്കെടുക്കും.
അതേസമയം 3, 4 ഘട്ട തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാൾ ബിജെപിയിൽ പൊട്ടിത്തെറി ആരംഭിച്ചു. തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ സോവൻ ചാറ്റർജി,ബൈശാഖീ മുഖർജി എന്നിവർ, സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ടു.
നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിശ്വാസ്യതയിൽ അതൃപ്തി രേഖപ്പെടുത്തിയ തൃണാമൂൽ കോൺഗ്രസ് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.