ലക്നൗ: യുപിയില്‍ വിജയം കൈവരിച്ച അതേ രീതിയില്‍ തന്നെ ഗുജറാത്തും ബിജെപി പിടിച്ചടക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഗുജറാത്തില്‍ 150ലധികം സീറ്റുകള്‍ നേടി ബിജെപി വിജയം കൈവരിക്കുമെന്നതില്‍ സംശയമില്ല. ഗുജറാത്തിലെ വികസം തന്നെയാണ് വിജയത്തിന്റെ കാരണമാവുകയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ വിജയത്തിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 150 സീറ്റുകളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്, അത് നേടിയെടുക്കുമെന്നതില്‍ തങ്ങള്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം പറഞ്ഞു. രാഹുലിനെ ‘സീസണല്‍’ രാഷ്ട്രീയ പ്രവര്ത്തകന് എന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്.
അമേതിയില്‍ രാഹുല്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ കുടുംബം കൈവശം വച്ചിരിക്കുന്ന അമേതിയില്‍ വികസനങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.