ഗുവാഹത്തി: കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് അസമില്‍ ബിജെപി തരംഗം . 126 മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 75 സീറ്റുകള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 31 സീറ്റ് മാത്രമാണ് ലഭിച്ചത്. എഐയുഡിഎഫ് 12 സീറ്റുകള്‍ നേടി.
ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു ഫലം. തുടര്‍ച്ചയായി നാലാം വട്ടവും അധികാരം പിടിച്ചെടുക്കാമെന്ന മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ സ്വപ്നമാണ് സര്‍ബനാന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം തകര്‍ത്തത്. സോനോവാളിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
അസമിലെ ബിജെപി വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു. സര്‍ബാനാന്ദ് സോനോവാളിനെ മോദി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മോദി നന്ദിയറിച്ചു.