ഗുജറാത്ത്: ഗുജറാത്തില്‍ മുനിസിപ്പല്‍, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. വാപി മുനിസിപ്പാലിറ്റിയിലെ നാല്‍പ്പത്തിനാല് സീറ്റില്‍ നാല്‍പ്പത്തൊന്നും നേടി ബിജെപി ഭരണം നിലനിര്‍ത്തി.
കനാപൂര്‍ കന്‍സാദ് നഗരസഭയില്‍ 28 സീറ്റുകളില്‍ 27 ഉം ബിജെപി നേടി . കോണ്‍ഗ്രസിന് വെറും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത് . നേരത്തെ ഇവിടെ 11 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത് . കോണ്‍ഗ്രസിന് പത്ത് സീറ്റുകളുണ്ടായിരുന്നു .
ഗോണ്ടല്‍ താലൂക്ക് പഞ്ചായത്തും ബിജെപി നേടി . ആകെയുള്ള 22 സീറ്റുകളില്‍ 18 ഇടത്തും ബിജെപി വിജയിച്ചു . കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രമാണ് ലഭിച്ചത് . കഴിഞ്ഞ വട്ടം ബിജെപിക്ക് ഇവിടെ പത്ത് സീറ്റ് മാത്രമാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 23 ഇടത്ത് ബിജെപി വിജയിച്ചു. നേരത്തെ 8 വാര്‍ഡുകള്‍ മാത്രമാണ് ബിജെപിയുടെ പക്കലുണ്ടായിരുന്നത് .
ഗുജറാത്തിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പു ഫലം കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന അഴിമതിവിരുദ്ധ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു.