ജയ്പുര്‍: രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി കോണ്‍ഗ്രസിനെ മറികടന്നു. പഞ്ചായത്ത് സമിതികളില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ആകെയുള്ള 4,051 സീറ്റുകളില്‍ 1,836 സീറ്റുകള്‍ ബിജെപി നേടി. 1,718 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. സ്വതന്ത്രര്‍ 422, ബിജെപി സഖ്യകക്ഷിയായ ഹനുമാന്‍ ബനിവാള്‍സ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) 56, സിപിഎം 16, ബിഎസ് പി മൂന്ന് എന്നിങ്ങനെ സീറ്റുകള്‍ നേടി.
ജില്ലാ പരിഷത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 636 സീറ്റുകളില്‍ ബിജെപി 326 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 250 സീറ്റുകളാണ് ലഭിച്ചത്. ആര്‍എല്‍പി 10, സിപിഎം രണ്ട് എന്നിങ്ങനെയും സീറ്റുകള്‍ ലഭിച്ചു. 30 സീറ്റുകളിലെ ഫലം വരാനുണ്ട്. 21 ജില്ലാ പരിഷത്തുകളില്‍ 11 ഇടത്തും ബിജെപി തനിച്ച് ഭരണം നേടി. ആര്‍എല്‍പി പിന്തുണയോടെ ആകെ 13 ജില്ലാ പരിഷത്ത് ഭരണം ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് അഞ്ച് ജില്ലകളിലാണ് ഭരണം നിലനിര്‍ത്താനായത്.