രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി. പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റാലികള്‍ക്ക് ജനുവരി അവസാന വാരം തുടക്കമാകും. രാമക്ഷേത്രവും ഏക സിവില്‍ കോഡും പ്രധാന പ്രചരണ വിഷയങ്ങളാക്കും.സൗജന്യ റേഷന്റെ അളവ് ഉയര്‍ത്താനുള്ള നിര്‍ദേശം പാര്‍ട്ടി സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്.
രാമക്ഷേത്രം ഉയര്‍ത്തിക്കാണിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത ബി.ജെ.പി നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പും ശേഷവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തേണ്ട പരിപാടികള്‍ക്കാണ് കേന്ദ്ര മന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ തരുണ്‍ ഛഘ്, സുനില്‍ ബന്‍സല്‍ എന്നിവര്‍ പങ്കെടുത്ത യോഗം ചര്‍ച്ച ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ക്ലസ്റ്ററുകള്‍ ഉണ്ടാക്കാനുള്ള തീരുമാനവും യോഗം അവലോകനം ചെയ്തു.
തൃശൂരില്‍ നടന്ന സ്ത്രീ ശക്തി സംഗമത്തോടെ കേരളത്തില്‍ ബി ജെ പിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായിക്കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി പ്രചരണത്തില്‍ മേല്‍ക്കൈ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഉത്തരേന്ത്യയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ നീക്കം ഏറെ ഗുണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമാന തന്ത്രം ഇവിടേയും നടപ്പാക്കാന്‍ ഒരുങ്ങുന്നത്.