bjp worker stabbed to death

കണ്ണൂര്‍: കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കലോത്സവ വേദിക്ക് മുന്നിലൂടെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. സ്ഥലത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നു.

ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. ബിജെപി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലിനിടെ പലയിടത്തും സംഘര്‍ഷം ഉണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കിയെന്നും കലോത്സവത്തെ ഹര്‍ത്താല്‍ ബാധിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐജി അറിയിച്ചു.

Top