അമിത് ഷയുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വയല്‍ നശിപ്പിച്ചു; ബിജെപിക്കെതിരെ കര്‍ഷകന്‍

amithshah

ബഗല്‍കോട്ട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍ എത്തിയ അമിത് ഷയുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വയല്‍ നശിപ്പിച്ചതായി പരാതി. കര്‍ണാടക ബഗല്‍ക്കോട്ടിലെ കര്‍ഷകനായ ജഗദീഷ് രുദ്രപ്പ കാരാടിയാണ് പരാതി നല്‍കിയത്.

ബി.ജെ.പി നേതാവ് ദൊഡന്ന ഗൗഡ പാട്ടീലും പ്രവര്‍ത്തകരും ചേര്‍ന്ന് ഇല്‍കലിലുള്ള വയലിലേക്ക് അതിക്രമിച്ച് കടന്ന് വിളവുകള്‍ നശിപ്പിക്കുകായിരുന്നുവെന്ന് ജഗദീഷ് രുദ്രപ്പ പറഞ്ഞു. കര്‍ഷകന്റെ പരാതിയില്‍ ഇല്‍കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇല്‍കലിലെ 111 സര്‍വെ നമ്പറിലുള്ള 1.32 ഏക്കര്‍ കൃഷിയിടത്തിലാണ് സംഭവം. അതിക്രമിച്ചു കയറിയവരെ തടയാനെത്തിയപ്പോള്‍ കൃഷിയിടം നശിപ്പിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി കര്‍ഷകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേ സമയം കര്‍ഷകനുണ്ടായ നഷ്ടം ഉടന്‍ നികത്തുമെന്ന് ബി.ജെ.പി വക്താവ് എസ്. പ്രകാശ് പറഞ്ഞു. കൃഷിയിടം നശിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്സും രംഗത്തെത്തിയിരുന്നു.

Top