കാസര്‍കോട്: കാസര്‍കോട് കുഡ്‌ലുവില്‍ മദ്യ ലഹരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പ്രശാന്ത് എന്ന ബിജെപി പ്രവര്‍ത്തകനാണ് വയറ്റില്‍ കുത്തേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രശാന്ത്.
ബിജെപി പ്രവര്‍ത്തകനായ മഹേഷാണ് പ്രശാന്തിനെ കുത്തിയത്. ഇയാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കും. നിരവധി കേസുകളില്‍ പ്രതിയാണ് മഹേഷ്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പത്ത് മീറ്ററോളം നീളത്തില്‍ പ്രശാന്തിന്റെ വയറില്‍ കീറലുണ്ട്. നിലവില്‍ പ്രശാന്ത് അപകട നില തരണം ചെയ്തിട്ടുണ്ട്.
2013 ല്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കുത്തേറ്റ പ്രശാന്ത് 15 കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ കേരള പൊലീസ് നേരത്തെ കാപ്പ നിയമം ചുമത്തിയിരുന്നു. നാല് മാസം മുമ്പാണ് കാപ്പ പിന്‍വലിച്ചത്.