കൊല്‍ക്കത്ത: ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഊസ്റ്റ് മോദനിപൂരിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ജാര്‍ഗ്രാമില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് രമണ്‍ സിംഗിനെയാണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.