ബംഗളൂരു: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്. പ്രതിഷേധമെന്നോണം വിധാന്‍സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ്സ്- ജെഡിഎസ് എംഎല്‍എമാരും നേതാക്കളും സത്യാഗ്രഹം നടത്തുകയാണ്.
ഈഗള്‍ട്ടന്‍ റിസോര്‍ട്ടിലുള്ള 76 എംഎല്‍എമാരേയും വിധാന്‍ സൗധയ്ക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. ഇനി എത്താനുള്ള രണ്ട് എംഎല്‍എമാര്‍ ഉടന്‍ എത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ എന്നിവര്‍ പ്രതിഷേധ സമരത്തില്‍ മുന്‍നിരയില്‍ തന്നെയുണ്ട്.