ഭരണം കിട്ടിയാല്‍ മഹാരാഷ്ട്രയിലുടനീളം മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ശിവസേന

മുബൈ : ഭരണം കിട്ടിയാല്‍ സംസ്ഥാനത്തുടനീളം മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത്. അധികാരമില്ലാത്ത അവസ്ഥ ബി.ജെ.പിയെ മാനസിക വിഭ്രാന്തിയിലാക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.

ഭരണം നേടാന്‍ ആവശ്യമുള്ള ഭൂരിപക്ഷം സഖ്യത്തിനുണ്ട്. ഭൂരിപക്ഷം തെളിയിക്കാനുള്ള എം.എല്‍.എമാരുടെ ഒപ്പുകള്‍ അതാത് പാര്‍ട്ടികളുടെ കയ്യിലുണ്ട്. 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന ബി.ജെ.പിയുടെ അവകാശവാദം വ്യാജമാണ്. അധികാരം കിട്ടാന്‍ വേണ്ടി എത്രത്തോളം താഴാനും മടിയില്ലാത്തവരാണ് ബി.ജെ.പിയെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

Top