ബെംഗളൂരു: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ബിജെപിയുടെ അപകീര്‍ത്തി കേസ്. കേസില്‍ രാഹുലിനും സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും സമന്‍സ് അയച്ചു. കോണ്‍ഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലുമുള്ളത് വ്യാജ ആരോപണങ്ങളെന്നാരോപിച്ചാണ് കേസ്.
ബെംഗളൂരുവിലെ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ മൂന്ന് പേര്‍ക്കും സമന്‍സ് അയച്ചത്. ജൂലൈ 27-നുള്ളില്‍ സത്യവാങ്മൂലം നല്‍കുകയോ ഹാജരാകുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്. ബിജെപി സംസ്ഥാനസെക്രട്ടറി എസ് കേശവ് പ്രസാദ് ആണ് കേസ് ഫയല്‍ ചെയ്തത്.