മംഗലൂരു: ബിജെപിയുടെ മംഗലൂരു ചലോ മാര്‍ച്ചിന്റെ ഭാഗമായി നഗരത്തില്‍ ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് കര്‍ണാടക പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ മാര്‍ച്ച് നടത്താനുള്ള നീക്കത്തിലാണ് ബിജെപി.
അര്‍ധ സൈനിക വിഭാഗം നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. മാത്രമല്ല, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കൊണ്ടാണ് പൊലീസ് സുരക്ഷ ഇത്ര കര്‍ശനമാക്കിയിരിക്കുന്നത്.
ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കര്‍ണാടകത്തില്‍ ആരോപണ വിധേയരായ സംഘടനകളെ നിരോധിക്കുക, മംഗലൂരു ജില്ലയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രാംനാഥ് റായ് രാജിവയ്ക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.