തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി നേ​താ​വ് പ​ങ്ക​ജ മു​ണ്ടെ ത​ള​ര്‍​ന്നു​ വീ​ണു

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ ശിശു ക്ഷേമമന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തളര്‍ന്നു വീണു.

തളര്‍ന്നു വീണ മന്ത്രിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും വിശ്രമമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തതാണ് ക്ഷീണമുണ്ടാകാന്‍ കാരണമായതെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ബന്ധുവും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരെയാണ് പങ്കജ മുണ്ടെ പാര്‍ലിയില്‍ മത്സരിക്കുന്നത്. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്.

Top