ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ ക്വിറ്റ് ഇന്ത്യ പ്രതിഷേധം ഇന്ന് തുടങ്ങും. അഴിമതിയും കുടുംബവാഴ്ച്ചയും പ്രീണന രാഷ്ട്രീയവും ഇന്ത്യ വിടാന്‍ ആഹ്വാനം ചെയ്താണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷേധം പ്രഖ്യാപിച്ചത്. രാജ്യമാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സ്വാതന്ത്ര ദിനാഘോഷ വേളയില്‍ ഗ്രാമങ്ങളില്‍ ബിജെപി അമൃത കലശയാത്ര സംഘടിപ്പിക്കും.
2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് എല്ലാ പൗരന്മാരെക്കൊണ്ടും പ്രതിജ്ഞയെടുപ്പിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് എന്റെ മണ്ണ് , എന്റെ നാട് പ്രചാരണവും ബിജെപി സംഘടിപ്പിക്കും. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയാണ് ഈ പ്രചാരണ പരിപാടിക്ക് ആഹ്വാനം ചെയ്തത്. ഈ പ്രചാരണം വന്‍ വിജയമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.