ഝാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ സിറ്റിങ്ങ് എംല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി സിറ്റിങ്ങ് എംല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡു എം.എല്‍.എ. ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി. അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര്‍ ആലം, ദേശീയ വക്താവ് പവന്‍ ഖേര എന്നിവര്‍ ചേര്‍ന്ന് ജയ്പ്രകാശ് ഭായ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബി.ജെ.പിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ജെ.എം.എം. ടിക്കറ്റില്‍ എം.എല്‍.എയായിരുന്നു. ജെ.എം.എമ്മിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ടേക് ലാല്‍ മഹ്തോയുടെ മകനാണ് ജയ്പ്രകാശ് ഭായ് പട്ടേല്‍. തന്റെ പിതാവിന്റെ ആശയങ്ങള്‍ എന്‍.ഡി.എയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് ബി.ജ.പി. വിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്, സംസ്ഥാനത്തെക്കുറിച്ച് പിതാവിനുണ്ടായിരുന്ന സ്വപ്നങ്ങള്‍ സഫലീകരിക്കാനാണെന്നും പട്ടേല്‍ പറഞ്ഞു. ഹസാരിബാഗ് ലോക്സഭ മണ്ഡലത്തില്‍നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.

Top