‘ബി.എല്‍.സന്തോഷ് അഴിമതിക്കാരെ സംരക്ഷിക്കുന്നു’, ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി

തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കാന്‍ ബി.ജെ.പി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് കൂട്ടു നില്‍ക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വി.മുരളീധരന്‍ പക്ഷക്കാര്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി.

സന്തോഷ് ഗ്രൂപ്പ് കളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കേരളത്തിന്റെ സംഘടനാ ചുമതലയാണ് സന്തോഷിന്. നേരത്തെ കര്‍ണാടക സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു സന്തോഷ്.

കര്‍ണാടകത്തിലും ഒരു വിഭാഗത്തിന്റെ നേതാവായത് കാരണം സന്തോഷിനെ കര്‍ണാടകയുടെ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വി.മുരളീധരന്‍ അനുകൂലികള്‍ പറയുന്നു.

ഹവാല ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ അഴിമതിയാരോപണം ഉണ്ടായിട്ടും സന്തോഷ് ഇവരെ രക്ഷിക്കുകയാണെന്നാണ് ആരോപണം.

Top