ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുന്ന പാക്കിസ്ഥാൻ താരങ്ങൾ കളിക്കുന്നത് കറുത്ത ആം ബാൻഡണിഞ്ഞ്. പാക്കിസ്ഥാന്റെ പ്രശസ്ത ടെസ്റ്റ് അമ്പെയറായിരുന്ന റിയാസുദ്ദീൻ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പാക് താരങ്ങൾ ഇന്ന് കറുത്ത ആം ബാൻഡ് അണിഞ്ഞ് മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിന്റെ ടോസിനിടെ പാക് നായകൻ സർഫറാസ് അഹമ്മദാണ് ഇന്ന് തന്റെ ടീം കറുത്ത ആം ബാൻഡ് അണിഞ്ഞ് കളിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയത്.
പാക്കിസ്ഥാനിസലെ പ്രശസ്ത അമ്പയർമാരിലൊരാളായ റിയാസുദ്ദീൻ (60)ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഐസിസിയുടെ എലൈറ്റ് അമ്ബയർ പാനലിലുണ്ടായിരുന്ന റിയാസുദ്ദീൻ, 12 ടെസ്റ്റ് മത്സരങ്ങൾക്ക് പുറമേ ഒട്ടേറെ ഏകദിന മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.