ഡെറാഡൂണ്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡെറാഡൂണിലെ റാലിയില്‍ കറുത്ത വസ്ത്രമണിഞ്ഞെത്തിയവര്‍ക്കു വിലക്കേര്‍പ്പെടുത്തിയത് കൗതുകമായി.
പ്രതിഷേധം ഭയന്നാണ് കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തുന്നവര്‍ക്കു പ്രവേശനം നല്‍കേണ്ടെന്നു സംഘാടകര്‍ പൊലീസിനു നിര്‍ദേശം നല്‍കിയതെന്നു കരുതുന്നു.
കൊടുംതണുപ്പില്‍ ജാക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നതുമൂലം പലരും ബുദ്ധിമുട്ടി. ജാക്കറ്റ് ഉപേക്ഷിച്ചും ഏറെ പ്രവര്‍ത്തകര്‍ മോദിയുടെ പ്രസംഗം കേട്ടു. സമ്മേളനനഗരിക്കു പുറത്തു ജാക്കറ്റ് സൂക്ഷിക്കാന്‍ പാര്‍ട്ടി സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.