കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് മരുന്നെത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തി. 20 വയല്‍ മരുന്നാണ് ഇന്നലെ രാത്രിയോടെ എത്തിയത്.

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് തീര്‍ന്നത് ആശുപത്രിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളുടെ സ്റ്റോക്കാണ് തീര്‍ന്നത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും മരുന്നുകള്‍ എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്.

 

Top