കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള 30 വയെല്‍ ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് എത്തിച്ചു. നിലവില്‍ പതിനേഴ് രോഗികളാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആറു പേര്‍ വൃക്കരോഗ ബാധിതരുമാണ്.
നേരത്തെ എത്തിച്ച മരുന്നുകള്‍ തീര്‍ന്നതോടെയാണ് വീണ്ടും മരുന്നിന് ക്ഷാമം വന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം കാരണം പ്രതിസന്ധിയുണ്ട്. മരുന്നുകള്‍ തീര്‍ന്നതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും മരുന്നുകള്‍ എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്.