തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തില്‍ എത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്നാണ് എത്തിയത്. 240 വയല്‍ മരുന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് കെഎം എസ് സി എല്‍ വഴി വിതരണം ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. കൂടുതല്‍ മരുന്ന് എത്തിയത് പ്രതിസന്ധിക്ക് പരിഹാരമായി.