തിരുവനന്തപുരം: കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ജില്ലയില്‍ 11 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്കും എറണാകുളത്ത് നാലു പേര്‍ക്കും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് തമിഴ്‌നാട് സ്വദേശികളും ചികിത്സയിലുണ്ട്.