ഒട്ടുമിക്ക എല്ലാ വാഹനങ്ങളും ഇപ്പോള്‍ മോഡിഫിക്കേഷന്‍ നടത്താറുണ്ട്. അത്തരത്തഡില്‍ മോഡിഫിക്കേഷന്‍ നടത്തി വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ ഥാര്‍.
ഥാര്‍ പൊതുവെ രൂപം മാറ്റിയാണ് ഉടമ കള്‍ ഉപയോഗിക്കാറുള്ളത്. അതിനാല്‍ തന്നെ മഹീന്ദ്രയുടെ സോഫ്റ്റ്‌ടോപ് എസ്‌യുവിക്ക് വേണ്ടി എണ്ണിയാലൊടുങ്ങാത്ത മോഡിഫിക്കേഷന്‍ കിറ്റുകള്‍ വിപണിയില്‍ കാണാം.
അടുത്തിടെ ചകാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡി കസ്റ്റംസ് പുറത്തിറക്കിയ ‘ബ്ലാക് ഹൊക്ക് ഥാര്‍ ആണ് ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത്. കറുപ്പും ചുവപ്പും ഇടകലര്‍ന്ന ഗ്രില്ലിലെ നിറശൈലി കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചുപറ്റും. ഇതേ നിറശൈലി ബോണറ്റിലും മറ്റു ബോഡി ഘടനകളിലും റെഡ്ഡി കസ്റ്റംസ് പിന്തുടര്‍ന്നിട്ടുണ്ട്.
എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, മേല്‍ക്കൂരയില്‍ ഒരുങ്ങുന്ന എല്‍ഇഡി ലൈറ്റുകള്‍, സ്‌നോര്‍ക്കല്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ ബ്ലാക് ഹൊക്ക് ഥാറിന്റെ മറ്റു വിശേഷങ്ങളാണ്.
മാക്‌സിസ് ബ്രാവോ ഓള്‍ ടെറെയ്ന്‍ ടയറുകളാണ് ബ്ലാക് ഹൊക്ക് കിറ്റിന്റെ ഭാഗമായി ഥാര്‍ ഉപയോഗിക്കുന്നത്. പിറകില്‍ വിന്‍ഡോയുടെ വലുപ്പം കൂടിയെന്നും പ്രത്യേകം പറയണം.
അകത്തളത്തില്‍ തുകലെന്ന് തോന്നിപ്പിക്കാന്‍ കസ്റ്റം നിര്‍മ്മിത സീറ്റുകള്‍ക്ക് കഴിയുന്നുണ്ട്. സാധാരണ ഥാറിനെക്കാള്‍ കൂടുതല്‍ ആഢംബര ബ്ലാക് ഹൊക്ക് ഥാറിന്റെ ക്യാബിന്‍ അവകാശപ്പെടും.
മോഡലിന്റെ ഘടനയില്‍ ബ്ലാക് ഹൊക്ക് കിറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഥാറിലുള്ള 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 105 bhp കരുത്തും 247 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തും.
2,523 സിസി ഡീസല്‍ എഞ്ചിന്‍ പതിപ്പും ഥാറിലുണ്ട്. 63 bhp കരുത്തും 195 Nm torque മാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക.