പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് നിരോധനമേര്‍പ്പെടുത്തി. കറുത്ത മാസ്‌ക് ധരിച്ചവരോട് അത് മാറ്റണമെന്ന്‌ പൊലീസ് ആവശ്യപ്പെട്ടു. പരിപാടിക്ക് എത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ്‌ക് അണിയണമെന്നാണ് പൊലീസ് നിര്‍ദേശിച്ചത്. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്‍ഘിപ്പിച്ച പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്യും. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോ നഗര്‍ വരെയാണ് മെട്രോ നീട്ടിയിട്ടുള്ളത്. ഡിആര്‍ഡിഒ തദ്ദേശീയമായി പണിത അര്‍ജ്ജുന്‍ ടാങ്കും മോദി സൈന്യത്തിന് കൈമാറും. തമഴ്‌നാട്ടില്‍ നിരവധി പദ്ധതികള്‍ക്കാണ് മോദി ഇന്ന് തുടക്കമിടുന്നത്. ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഇരു സംസ്ഥാനങ്ങളിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

 

 

 

 

 

 

Top