ജയ്പുര്‍: രാജസ്ഥാനില്‍ നിന്നും പുതിയ 500 രൂപയുടേയും 50 രൂപയുടേയും കള്ള നോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ പെഹാഡിയിലായിരുന്നു സംഭവം. ഇവരില്‍നിന്നും 5,300 രൂപയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തു.
കള്ളനോട്ടുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കടയുടമയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മുഹമ്മദ് നൗഷാദ്, നൂര്‍ മുഹമ്മദ്, ഇക്ബാല്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയില്‍നിന്നാണ് ഇവര്‍ക്ക് കള്ളനോട്ടുകള്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു.