പാലക്കാട്: അട്ടപ്പളത്ത് നിന്ന് ബസില്‍ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പാലക്കാട്ട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് എക്‌സൈസ് സംഘം പണം പിടിച്ചെടുത്തത്.
കുഴല്‍പ്പണം പണം കടത്താന്‍ ശ്രമിച്ച ചെന്നൈ സ്വദേശികളായ അഹമ്മദ് സക്‌സിന്‍, മുഹമ്മദ് കുദ്ദൂസ് എന്നിവരെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.