ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതി വേണ്ടത്ര ഗുണംചെയ്തില്ലെന്ന് വിലയിരുത്തല്‍.
പദ്ധതി കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചമാത്രം അവശേഷിക്കേ,1000 കോടി രൂപയുടെ കള്ളപ്പണമാണ് ആകെ വെളിപ്പെടുത്തിയത്.
സ്വയം വെളിപ്പെടുത്തുന്ന പദ്ധതിയില്‍ പലരും രംഗത്തുവരുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ പരിശോധനയില്‍ കണ്ടെത്തിയ അത്രയും തുകപോലും വെളിച്ചത്തുകൊണ്ടുവരാന്‍ പദ്ധതിക്കായില്ല.
നികുതി വെട്ടിയ്ക്കുന്നവരെ പിടികൂടാന്‍ ഈകാലയളവില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് രാജ്യവ്യാപകമായിതന്നെ പരിശോധന നടത്തിയിരുന്നു.
ഇതുവഴി 3,000 കോടിയുടെ ആസ്തിയാണ് വകുപ്പിന് കണ്ടെത്താനായത്. പരിശോധനയില്‍ 245 കോടി രൂപ പണമായിതന്നെ പിടിച്ചെടുത്തിരുന്നു.
ജൂണ്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. നാല് മാസത്തെ കാലാവധിയാണ് അനുവദിച്ചത്.