black money held in trivandrum

തിരുവനന്തപുരം: രേഖകളില്ലാതെ എത്തിച്ച അഞ്ച് ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ഷാഡോ പൊലീസും പേട്ട പൊലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍കുട്ടി(55)യാണ് പിടിയിലായത്.

പുതിയ 2,000, 500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ടി.അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. രാവിലെ പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നഗരത്തിലെ ഒരാളിന് എത്തിയ്ക്കാനായി കോഴിക്കോട്ട് നിന്നും കൊണ്ടുവന്ന പണമാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പണം എത്തിച്ച ശേഷമാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്.

പിടിയിലായ റഹ്മാന്‍കുട്ടി കാരിയര്‍ മാത്രമാണെന്നും കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.

Top