കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും നോട്ടുണ്ടാക്കാന്‍ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തു.
മതിലകം എരാച്ചേരി രാകേഷിന്റെ വീട്ടില്‍ നിന്നാണ് കള്ളനോട്ടുകള്‍ പിടിച്ചത്. രണ്ടായിരത്തിന്റെ 60 നോട്ടുകളും അഞ്ഞൂറിന്റെ 20നോട്ടുകളും അമ്പതിന്റെ 10 നോട്ടുകളും, ഇരുപതിന്റെ 12 നോട്ടുകളുമാണ് കണ്ടെത്തിത്.
ഇതുകൂടാതെ ഒരു ലാപ്‌ടോപ്പ്, കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രിന്റര്‍, ബോണ്ട് പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.