Black money seized in Palakkad

പട്ടാമ്പി: പാലക്കാട് റെയില്‍വേസ്റ്റേഷന് സമീപം വന്‍കുഴല്‍പ്പണവേട്ട. ബാംഗ്ലൂരില്‍ നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന രണ്ടരക്കോടി രൂപയാണ് ആദായനികുതി അന്വേഷണസംഘം പിടികൂടിയത്.

റെയില്‍വേസ്റ്റേഷനിലെത്തിച്ച പണം കാറില്‍കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. മലപ്പുറം ആനമങ്ങാട് സ്വദേശി ഷംസുദീന്‍, കൊടുവള്ളി സ്വദേശികളായ സക്കീര്‍ ഹുസൈന്‍, ഷബീര്‍ അലി ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി

Top