കുഴല്‍പ്പണകേസ്: മൂന്നര കോടിയുടെ ഉറവിടരേഖകള്‍ ധര്‍മ്മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ചു

തൃശൂര്‍: കൊടകര പണം കവര്‍ച്ചാ കേസില്‍ നഷ്ടപ്പെട്ട 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ ധര്‍മ്മരാജന്‍ സമര്‍പ്പിച്ചു. പണം സ്വന്തം കച്ചവട ആവശ്യത്തിനു കൊണ്ടുപോയതാണെന്നും പോലീസ് പിടിച്ചെടുത്ത തുക തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ധര്‍മരാജന്‍ ഹര്‍ജി നല്‍കി.

മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. മൂന്നര കോടി രൂപയും തന്റേതാണെന്നും പോലീസ് കണ്ടെടുത്ത 1.40 കോടി തിരികെ കിട്ടണമെന്നും രേഖകള്‍ കൈവശമുണ്ടെന്നും കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിനു കൈമാറി. പണത്തിന്റെ ബി.ജെ.പി ബന്ധം തെളിയിക്കാന്‍ ശ്രമിക്കുന്ന പോലീസിന് ഈ നീക്കം തിരിച്ചടിയായി.

ബിസിനസ് ഇടപാടില്‍, ഡല്‍ഹി സ്വദേശി നല്കിയ തുകയാണിതെന്ന് ധര്‍മ്മരാജന്റെ അപേക്ഷയില്‍ പറയുന്നു. കവര്‍ച്ചാ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടണമെന്നാണ് കോടതിയില്‍ നല്കിയ ഹര്‍ജി.

Top