കുരുമുളക് വില വീണ്ടും ഇടിഞ്ഞു

കുരുമുളക് വില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞവാരം കുരുമുളകിന് ക്വിന്റലിന് 100 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച ദിനംപ്രതി 40 മുതല്‍ 50 ടണ്‍ വരെ കുരുമുളക് വില്‍പനക്കെത്തിയിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ 79 ടണ്‍ കുരുമുളകാണ് ശ്രീലങ്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ കയറ്റുമതി നിരക്ക് ഒരു ടണ്‍ കുരുമുളകിന് 100 ഡോളര്‍ ഉയര്‍ത്തി 4900 ഡോളറിലാണ് കയറ്റുമതി നിരക്ക് രേഖപ്പെടുത്തിയത്.

ചൈനയിലെ കൊറോണ വൈറസ് മൂലം കഴിഞ്ഞവാരവും ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ വിപണി വിട്ടുനിന്നു. ശ്രീലങ്കയും ഇതോടൊപ്പം വില കുറച്ചു. 3900 ഡോളര്‍ നിരക്ക് രേഖപ്പെടുത്തി.

ശ്രീലങ്കയില്‍ രണ്ടാമത്തെ വിളവെടുപ്പ് തുടങ്ങാറായെങ്കിലും ഇത് കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ക്ക് ഭീഷണിയാണ്. വിളവെടുപ്പ് കഴിഞ്ഞ് ശ്രീലങ്ക ഇറക്കുമതി തുടര്‍ന്നാല്‍ ആഭ്യന്തര വിപണിയില്‍ കുരുമുളകിന് വില ഇടിയുമെന്നാണു വ്യാപാര വൃത്തങ്ങള്‍ പറയുന്നത്.

Top