തൊഴില്‍ നിയമ പരിഷ്‌ക്കരണം; തൊഴിലാളി പ്രതിഷേധത്തില്‍ ഫ്രാന്‍സ് സ്തംഭിച്ചു

france2

പാരീസ്: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടപ്പിലാക്കിയ തൊഴില്‍ നിയമ പരിഷ്‌ക്കരണ നടപടികള്‍ക്കെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തമാകുന്നു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും റെയില്‍വേ തൊഴിലാളികളും പണിമുടക്കി. ഇതോടെ പാരിസ് അടക്കമുള്ള നഗരങ്ങള്‍ സ്തംഭിച്ചു. ഭൂരിഭാഗം ട്രെയിനുകളും ഓടിയില്ല. നിരവധി വിമാനങ്ങളും റദ്ദാക്കി. കൂറ്റന്‍ പ്രതിഷേധറാലികളാണ് ഫ്രാന്‍സിലുടനീളം നടന്നത്.

france

സമരത്തില്‍ 77 ശതമാനം ട്രെയിന്‍ ഡ്രൈവര്‍മാരും 48 ശതമാനം ജീവനക്കാരും പങ്കെടുത്തു. റെയില്‍വെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സമരത്തെ തുടര്‍ന്ന് 87 ശതമാനം അതിവേഗ ട്രെയിനുകളും 80 ശതമാനം സാധാരണ സര്‍വീസുകളും റദ്ദാക്കി. സമരത്തില്‍ രാജ്യാന്തര ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കപ്പെട്ടു.

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഉപയോഗിച്ച് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ അനുവാദം നല്‍കുന്ന ബില്ല് നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. പുതിയ വിപണികള്‍ കണ്ടെത്താന്‍ കമ്പനികളെ സഹായിക്കുന്ന തരത്തിലാണ് തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയത്.

Top