BlackBerry Priv landing in India on January 28

ബ്ലാക്ക്‌ബെറി തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണായ ബ്ലാക്ക്‌ബെറി പ്രൈവ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ജനുവരി 28ആം തീയതി ദില്ലിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ബ്ലാക്ക്‌ബെറി പ്രൈവ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുക.

കനേഡിയന്‍ മൊബൈല്‍ കമ്പനിയായ ബ്ലാക്ക്‌ബെറി തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് യുഎസിലും കാനഡയിലുമായി കഴിഞ്ഞ നവംബറില്‍ നടത്തിയിരുന്നു.

ഏകദേശം 47,300 രൂപ ഇന്ത്യന്‍ വില വരുന്ന ബ്ലാക്ക്‌ബെറി പ്രൈവ്, സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് ഏറെ പുതുമകളുമായാണ് കടന്നുവരുന്നത്. ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപോപ്പായ ഫോണിന് 5.4 ഇഞ്ച് ക്യു.എച്ച്.ഡി ഡിസ്‌പ്ലേയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.

32 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയുള്ള ഫോണിന് 2 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന മൈക്രോ എസ്ഡി സ്‌ളോട്ടും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഡ്യൂവല്‍ എല്‍ഇഡി ഫ്‌ലാഷ്, 4കെ വീഡിയോ റെക്കോഡിംഗ് ഉള്‍പ്പടെയുള്ള 18 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിനെല്ലാം പുറമെ 3410 mAh ബാറ്ററി ബാക്കപ്പാണ് ബ്ലാക്ക്‌ബെറി പ്രൈവ് നല്‍കുന്നത്.

Top