ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലാക്ക് മാജിക് ഡിസൈന്‍ പുതിയ പോക്കറ്റ് സിനിമാ ക്യാമറ 4 കെ അവതരിപ്പിക്കാനൊരുങ്ങുന്നു. സ്‌മോള്‍ ഫോം ഫാക്ടര്‍, റോ ഫയല്‍ കാപ്ചര്‍, ബില്‍റ്റ് ഇന്‍ എല്‍സിഡി സ്‌ക്രീന്‍ തുടങ്ങി കിടിലന്‍ ഫീച്ചറുകളുമായാണ് പോക്കറ്റ് ക്യാമറയുടെ ആദ്യ പതിപ്പ് ഇറങ്ങിയത്. മുന്‍ നിര ഛായാഗ്രാഹകര്‍ക്കിടയിലും സിനിമാ ക്യാമറ ആരാധകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് പോക്കറ്റ് ക്യാമറയുടെ ആദ്യ പതിപ്പിന് ലഭിച്ചത്.
പോക്കറ്റ് സിനിമാ ക്യാമറയുടെ അമേരിക്കയിലെ വില 995 ഡോളര്‍ ആണ്. 1,00186 രൂപയാണ് പോക്കറ്റ് സിനിമാ ക്യാമറയ്ക്ക് ആമസോണ്‍ ഇന്ത്യയിലെ വില. 4കെ റെക്കോഡിങ് സൗകര്യം ആദ്യ പതിപ്പില്‍ ഉണ്ടായിരുന്നില്ല. പഴയ മോഡലില്‍ നിന്നും ഒട്ടനവധി പുതുമകളോടെയായിരിക്കും ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മികച്ച ബാറ്ററി ലൈഫ്, ശക്തമായ ബാഹ്യ വെളിച്ചത്തിലും തെളിമയുള്ള ഡിസ്‌പ്ലേ തുടങ്ങിയവ പുതിയ പതിപ്പില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.