കൊച്ചി: ബ്ലാക്ക് മെയില്‍ ഭീഷണി ദിലീപിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.
പള്‍സര്‍ സുനിയുടെ കൂടെയുള്ള തടവുകാരന്‍ എന്നു പറഞ്ഞു 1.5 കോടി രൂപ നാദിര്‍ഷയില്‍ നിന്നും മാനേജര്‍ അപ്പുണ്ണിയില്‍ നിന്നും ആവശ്യപ്പെട്ടതായാണ് പരാതി.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനെതിരെയാണ്
ദിലീപും നാദിര്‍ഷയും പരാതി നല്‍കിയത്.
രണ്ട് മാസത്തിന് മുമ്പേ പരാതി നല്‍കിയതാണെന്ന് ദിലീപ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തുടരന്വേഷണം തന്‍റെ പരാതിയിലെന്നും ദിലീപ് വ്യക്തമാക്കി. സുനില്‍കുമാറുമായി ഒരു തരത്തിലുമുള്ള ബന്ധമുണ്ടായിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
സുനില്‍കുമാറിന്റെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് പരാതിയില്‍ പറയുന്നു. സഹതടവുകാരന്‍ വിഷ്ണുവിനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്‍കിയത്.
വിഷ്ണു ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലേല്‍ താങ്കളുടെ പേര് പറയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
ഡിജിപിക്കാണ് ഇരുവരും പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പൊലീസിന് കൈമാറി.
ദിലീപ് നിയമ നടപടിക്ക് ഒരുങ്ങുന്നതായി express kerala നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.