കൊച്ചി: നടിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതികള്‍ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ പരാതിക്കാരുടെ മൊഴി ഇന്ന് എടുക്കും. തട്ടിയെടുത്ത സ്വര്‍ണ്ണാഭരണങ്ങളില്‍ ചിലത് പണയപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. കളവ് സ്വര്‍ണം വാങ്ങിയ ഒരാള്‍ കേസില്‍ പ്രതിയാകും. 9പവന്‍ സ്വര്‍ണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇനി 4പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ ആണ്.
കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പും ഇന്ന് നടക്കും.അതേ സമയം ബ്ലാക്ക് മെയില്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ കേസിലെ പ്രതികള്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. നടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ നീക്കത്തില്‍ നിന്നും പ്രതികള്‍ പിന്‍മാറിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ പറഞ്ഞു.
ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്‍പ്പെടുത്താനും പ്രതികള്‍ ശ്രമിച്ചിരുന്നതായും ഐജി വ്യക്തമാക്കി.